സ്പുട്നിക് വാക്സിൻ നിര്‍മ്മാണ യൂണിറ്റ് തിരുവനന്തപുരത്ത് ; റഷ്യയും സർക്കാരും തമ്മിൽ ചർച്ച

സ്പുട്നിക് വാക്സിൻ നിര്‍മ്മാണ യൂണിറ്റ് തിരുവനന്തപുരത്ത് ; റഷ്യയും സർക്കാരും തമ്മിൽ ചർച്ച

ന്യൂഡല്‍ഹി: സ്പുട്നിക് വാക്സിന്റെ നിര്‍മ്മാണ യൂണിറ്റ് തലസ്ഥാനമായ തിരുവനന്തപുരത്ത് ആരംഭിക്കുന്നതിന് റഷ്യയും കേരളവും തമ്മില്‍ ചര്‍ച്ച നടത്തി. തോന്നയ്ക്കലില്‍ നിര്‍മ്മാണ യൂണിറ്റ് പ്രവർത്തന സജ്ജമാക്കാനുള്ള താത്പര്യ പത്രം സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ ഉടന്‍ കൈമാറും. സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ പ്രതീക്ഷ നല്‍കുന്നതാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു ,

കേരള സര്‍ക്കാരിനെ പ്രതിനിധീകരിച്ച് വ്യവസായ വികസന കോര്‍പറേഷനും റഷ്യയെ പ്രതിനിധീകരിച്ച് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമാണ് ചര്‍ച്ച നടത്തിയത്. ഈ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തെ തോന്നക്കലില്‍ വാക്‌സിന്‍ നിര്‍മ്മാണ യൂണിന് സ്ഥലം കണ്ടെത്താന്‍ ഇരുവരും തീരുമാനിച്ചത് .

ബയോടെക്‌നൊളജിക്കല്‍ പാര്‍ക്കില്‍ യൂണിറ്റിനായി സ്ഥലം നല്‍കാമെന്നാണ് കേരളം വ്യക്തമാക്കിയത് . താത്പര്യ പത്രം സംബന്ധിച്ച കരട് സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ തയ്യാറാക്കി ഉടന്‍ കൈമാറും.അതെ സമയം ചര്‍ച്ചകളുടെ മറ്റു വിവരങ്ങൾ വെളിപ്പെടുത്താന്‍ കേരളമോ റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടോ തയ്യാറായിട്ടില്ല.

Leave A Reply
error: Content is protected !!