സേവാഭാരതി ജില്ലാ പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു

സേവാഭാരതി ജില്ലാ പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു

കൽപ്പറ്റ: ദേശീയ സേവാഭാരതി വയനാട് ജില്ലാ വാർഷിക പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു. ഗൂഗിൾ മീറ്റിലൂടെ നടത്തിയ സമ്മേളനം അമ്പലവയൽ ആർ.എ.ആർ.എസ് മുൻ അസോസിയേറ്റ് ഡയറക്ടർ ഡോ.പി.രാജേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. സേവാഭാരതി ജില്ലാ പ്രസിഡന്റ് ഡോ.ഇ.പി മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി വി.എ സുരേഷ് പ്രവർത്തന റിപ്പോർട്ടും, കെ.ആർ രാധാകൃഷ്ണൻ വരവ് ചെലവ് കണക്കുകളും അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് നടന്ന സംഘടനാ സഭയിൽ പഞ്ചായത്ത് യൂണിറ്റുകൾ പ്രത്യേക പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തു.

Leave A Reply