കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ പ്രീ ​സീ​സ​ണ്‍ ക്യാ​മ്പ് 30ന് നടക്കും

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ പ്രീ ​സീ​സ​ണ്‍ ക്യാ​മ്പ് 30ന് നടക്കും

ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് 2021-22 സീ​സ​ണി​നു മു​ന്നോ​ടി​യാ​യിട്ടുള്ള കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ പ്രീ ​സീ​സ​ണ്‍ ത​യാ​റെ​ടു​പ്പു​ക​ള്‍ 30ന് ​കൊ​ച്ചി​യി​ല്‍ ആ​രം​ഭി​ക്കുമെന്ന് അറിയിച്ചു. മു​ഖ്യ​പ​രി​ശീ​ല​ക​ന്‍ ഇ​വാ​ന്‍ വു​കോ​മ​നോ​വി​ച്ച്, കോ​ച്ചിം​ഗ് സ്റ്റാ​ഫ്, താ​ര​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ്രീ ​സീ​സ​ണി​ന്‍റെ ആ​ദ്യ​പാ​ദ​ത്തി​നാ​യി കൊ​ച്ചി​യി​ലെ ത്തു​മെ​ന്നും ക്ല​ബ് വ്യക്തമാക്കി.

വി​ദേ​ശ​ത്താ​യി​രി​ക്കും ക്ല​ബ്ബി​ന്‍റെ ബാ​ക്കി​യു​ള്ള സ​ന്നാ​ഹ​ങ്ങ​ള്‍. പ്രീ ​സീ​സ​ണ്‍ ഷെ​ഡ്യൂ​ളി​നി​ടെ, കു​റ​ഞ്ഞ​ത് ആ​റു അ​ക്കാ​ദ​മി താ​ര​ങ്ങ​ള്‍​ക്ക് ആ​ദ്യ ടീ​മി​നൊ​പ്പം ക​ളിക്കാ​നു​ള്ള അ​വ​സ​രം ന​ല്‍​കാ​നാ​ണു ഇപ്പോഴത്തെ നീ​ക്കം.

Leave A Reply
error: Content is protected !!