നേത്രാവതി എക്സ്‌പ്രസ് യാത്ര മുടങ്ങി, തെങ്ങിന്റെ ഉടമസ്ഥനെതിരെ കേസ്

നേത്രാവതി എക്സ്‌പ്രസ് യാത്ര മുടങ്ങി, തെങ്ങിന്റെ ഉടമസ്ഥനെതിരെ കേസ്

കോഴിക്കോട്: സ്വകാര്യ ഉടമയുടെ പറമ്പിലെ തെങ്ങുവീണ് നേത്രാവതി എക്സ്പ്രസിന്റെ യാത്ര മുടങ്ങിയ സംഭവത്തിൽ ഉടമയ്ക്കെതിരേ കേസെടുത്തു. ഉടമയിൽനിന്ന് നഷ്ടപരിഹാരം ഈടാക്കും. കഴിഞ്ഞ 14-ന് വൈകീട്ട് കൊയിലാണ്ടി – തിക്കോടി സെക്ഷനിലാണ് നേത്രാവതി എക്സ്പ്രസിനുമേൽ തെങ്ങ് വീണത്. എൻജിനും വൈദ്യുതിലൈനും തകരാർ പറ്റി. തിരുവനന്തപുരത്തുനിന്ന് മുംബൈയിലേക്കുള്ള വണ്ടി മൂന്നു മണിക്കൂർ പിടിച്ചിട്ടു.

പിന്നാലെയുള്ള മറ്റു വണ്ടികളും വൈകി. ലോക്കോയുടെ വിൻഡ് ഷീൽഡ് പൊട്ടിയതിനാൽ പുതിയ എൻജിൻ ഘടിപ്പിച്ചാണ് വണ്ടി പുറപ്പെട്ടത്. റെയിൽപ്പാളത്തിനടുത്ത തെങ്ങ് മുറിക്കണമെന്നാവശ്യപ്പെട്ട് മാസങ്ങൾക്കുമുൻപ് ഉടമയ്ക്ക് നോട്ടീസ് നൽകിയതായി റെയിൽവേ അധികൃതർ പറഞ്ഞു. എന്നാൽ, മരം മുറിച്ചില്ല. റെയിൽവേആക്ട് പ്രകാരം തീവണ്ടിക്കും യാത്രക്കാരുടെയും സുരക്ഷയ്ക്കും പ്രശ്നമായതിനാലാണ് കേസെടുക്കുന്നത്.

Leave A Reply
error: Content is protected !!