ഒളിമ്പിക് വില്ലേജില്‍ കോവിഡ് പടരുന്നു ; 86 പേര്‍ പോസിറ്റീവായി

ഒളിമ്പിക് വില്ലേജില്‍ കോവിഡ് പടരുന്നു ;  86 പേര്‍ പോസിറ്റീവായി

ടോക്യോ: ആരാധകർ ആകാംഷയോടെ കാത്തിരുന്ന ഒളിമ്പിക്സ് മത്സരങ്ങൾ തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിയ്ക്കവേ ഒളിമ്പിക് വില്ലേജില്‍ കോവിഡ് ബാധ വ്യാപിക്കുന്നു .ഗെയിംസ് വില്ലേജില്‍ രണ്ടു താരങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി സംഘാടകര്‍ അറിയിച്ചു. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 86 ആയി ഉയർന്നു .

യുഎസ് പുരുഷ ബീച്ച് വോളിബോള്‍ താരം ടെയ്‌ലര്‍ ക്രാബ്, ബ്രിട്ടന്റെ ഒന്നാം നമ്പര്‍ സ്‌കീറ്റ് ഷൂട്ടര്‍ ആംബര്‍ ഹില്‍സ് എന്നിവര്‍ക്കാണ് പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ വെള്ളിയാഴ്ച ആരംഭിക്കുന്ന ഒളിമ്പിക്‌സ് ഇരുവര്‍ക്കും നഷ്ടമാകും. കഴിഞ്ഞ ദിവസം 11 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

കോവിഡ് ബാധയെ തുടർന്ന് ഡച്ച് സ്‌കേറ്റ്‌ബോര്‍ഡര്‍ കാന്‍ഡി ജേക്കബിനും ഒളിമ്പിക്‌സ് നഷ്ടമാകും. ചെക്ക് റിപ്പബ്ലിക്ക് ടേബിള്‍ ടെന്നീസ് താരം പാവെല്‍ സിരുസെച്ചാണ് പുതുതായി രോഗബാധിതനായ മറ്റൊരു താരം.അതെ സമയം നേരത്തെ ചെക്ക് റിപ്പബ്ലിക്ക് ബീച്ച് വോളിബോള്‍ താരം ഓണ്‍ഡ്രെ പെരുസിച്ചിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Leave A Reply