ഭാഗ്യദേവത കടാക്ഷിച്ചത് പാലാക്കാരി അന്നമ്മയെ

ഭാഗ്യദേവത കടാക്ഷിച്ചത് പാലാക്കാരി അന്നമ്മയെ

കോട്ടയം: ഇത്തവണ ഭാഗ്യദേവത കടാക്ഷിച്ചത് പാലാക്കാരി അന്നമ്മയെ.
പന്ത്രണ്ടാംമൈൽ മഠത്തിപ്പറമ്പിൽ ഷൈജുവിന്റെ ഭാര്യയായ അന്നമ്മ 2004 മുതൽ പാലായിലെ വിവിധ മെഡിക്കൽ ഷോപ്പുകളിൽ ജീവനക്കാരിയാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക്‌ പോകുമ്പോൾ മുരിക്കുംപുഴയിൽനിന്നാണ് ഭാഗ്യമിത്ര ലോട്ടറി വാങ്ങിയത്. കാരുണ്യ ചികിത്സാപദ്ധതിക്കായി തുടങ്ങിയ കാരുണ്യ ലോട്ടറി അന്നമ്മ സ്ഥിരമായി എടുത്തിരുന്നു. ഭാഗ്യം പരീക്ഷിക്കുന്നതിനൊപ്പം ജീവകാരുണ്യത്തിന് ചെറിയ കൈത്താങ്ങും നൽകാമെന്ന ഉദ്ദേശത്തോടെയാണ് അന്ന് ലോട്ടറി എടുത്തത്.

പിന്നീട് ഭാഗ്യമിത്ര ആരംഭിച്ചപ്പോൾ അത് എടുത്തുതുടങ്ങി. ഇത്തവണ ഒന്നാം സമ്മാനമായ ഒരു കോടി രൂപയാണ് ലഭിച്ചത്. ഭർത്താവ് ഷൈജു ഹോട്ടൽ മേഖലയിലാണ് ജോലിചെയ്തിരുന്നത്. കോവിഡ് വ്യാപിച്ചതോടെ ആകെ പ്രതിസന്ധിയിലായപ്പോഴാണ് ഭാഗ്യം കടാക്ഷിച്ചത്. ടിക്കറ്റ് പാല എസ്.ബി.ഐയിൽ ഏൽപ്പിച്ചു.

Leave A Reply