രാജ്യത്ത് 41,383 പേർക്ക് കൂടി കോവിഡ് ; 507 മരണം

രാജ്യത്ത് 41,383 പേർക്ക് കൂടി കോവിഡ് ; 507 മരണം

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 41,383 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയതായി 38,652 പേരാണ് കോവിഡ് മുക്തരായത്. ഇന്നലെ 507 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

രാജ്യത്ത് ഇതു വരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍- 3.13 കോടി(3,12,57,720)
ഇതു വരെ കോവിഡ് മുക്തരായത്- 3.04 കോടി(3,04,29,339)

നിലവില്‍ 4.09 ലക്ഷം കോവിഡ് രോഗികളാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത് 4.19 ലക്ഷം(4,18,987) പേരാണ്.41.78 കോടി പേര്‍ക്ക് ഇതുവരെ വാക്‌സിന്‍ വിതരണം ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു .

Leave A Reply