ടോ​ക്കി​യോ ഒ​ളി​മ്പി​ക്സ് മത്സരം; ഉ​ദ്ഘാ​ട​ന ച​ട​ങ്ങിന്റെ ഡ​യ​റ​ക്ട​റെ പു​റ​ത്താ​ക്കിയതായി റിപ്പോർട്ട്

ടോ​ക്കി​യോ ഒ​ളി​മ്പി​ക്സ് മത്സരം; ഉ​ദ്ഘാ​ട​ന ച​ട​ങ്ങിന്റെ ഡ​യ​റ​ക്ട​റെ പു​റ​ത്താ​ക്കിയതായി റിപ്പോർട്ട്

ടോ​ക്കി​യോ: ഒ​ളി​മ്പി​ക് സം​ഘാ​ട​ക സ​മി​തി ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന്‍റെ ഡ​യ​റ​ക്ട​റെ പു​റ​ത്താ​ക്കിയതായി റിപ്പോർട്ടുകൾ. ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ഡ​യ​റ​ക്ട​ർ കെ​ന്‍റാ​രോ കോ​ബ​യാ​ഷി 1998ൽ ​ഒ​രു കോ​മ​ഡി ഷോ​യ്ക്കി​ടെ ന​ട​ത്തി​യ ഹോ​ളോ​കോ​സ്റ്റ് (കൂ​ട്ട​ക്കൊ​ല) ത​മാ​ശ​യാ​ണ് പു​റ​ത്താ​ക്കാ​ൻ കാ​ര​ണമായി പറയുന്നത്. കോ​ബ​യാ​ഷി​യെ പു​റ​ത്താ​ക്കി​യ​താ​യി സം​ഘാ​ട​ക സ​മി​തി പ്ര​സി​ഡ​ന്‍റ് സീ​കോ ഹാ​ഷി​മോ​ട്ടോ വ്യക്തമാക്കി.

കോ​വി​ഡ് മഹമാരിയെ തു​ട​ർ​ന്ന് കാ​ല​താ​മ​സം നേ​രി​ട്ട ഒ​ളി​മ്പി​ക് ഗെ​യിം​സി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന്‍റെ ത​ലേ​ദി​വ​സ​മാ​ണ് കെ​ന്‍റാ​രോ കോ​ബ​യാ​ഷി​യു​ടെ പു​റ​ത്താ​ക്ക​ൽ. നാ​സി കാ​ല​ത്തെ​ക്കു​റി​ച്ചു​ള്ള പ​രാ​മ​ർ​ശ​മാ​ണ് വി​വാ​ദ​മാ​യ​ത്. ഒ​രു ഷോ​യി​ൽ “ലെ​റ്റ്സ് പ്ലേ ​ഹോ​ളോ​കോ​സ്റ്റ്’ എ​ന്ന പ​റ​ഞ്ഞ​താ​യാ​ണ് ആ​രോ​പ​ണം ഉയരുന്നത്.

Leave A Reply