കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും വായ്പയെടുത്ത മുൻ പഞ്ചായത്തംഗം ആത്മഹത്യ ചെയ്തു

കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും വായ്പയെടുത്ത മുൻ പഞ്ചായത്തംഗം ആത്മഹത്യ ചെയ്തു

തൃശ്ശൂര്‍: കോടികളുടെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയ കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് വായ്‌പ എടുത്ത മുൻ പഞ്ചായത്തംഗം ആത്മഹത്യ ചെയ്തു. എം.മുകുന്ദനാണ് ആത്മഹത്യ ചെയ്തത്. ബാങ്കില്‍ നിന്ന് 80 ലക്ഷം രൂപ വായ്പ എടുത്തിരുന്ന ഇയാള്‍ക്ക് ഇന്നലെ ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ. തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണത്തിൽ നൂറ് കോടിയിൽ അധികമാണ് ബാങ്കില്‍ നടന്ന തട്ടിപ്പെന്നാണ് സഹകരണ ജോയിന്‍റ് റജിസ്ട്രാറുടെ റിപ്പോർട്ട്.

വായ്പ നൽകിയ ഈടിൻ മേൽ വീണ്ടും വായ്പ നൽകിയും, വസ്‌തുവിന്റെ ഉടമ അറിയാതെ മറ്റൊരാൾക്ക് വായ്പ നൽകിയും, വായ്പാ പരിധി ലംഘിച്ചുമെല്ലാമാണ് നൂറ് കോടിയിലേറെ രൂപ തട്ടിയത്. ബാങ്കിന്റെ കീഴിലുള്ള സൂപ്പർ മാർക്കറ്റുകളുടെ വരവ് ചെലവ് കണക്കുകളിലും ക്രമക്കേടുണ്ട്.

Leave A Reply