അതിതീവ്ര രോഗ വ്യാപനം; 69 തദ്ദേശസ്ഥാപനങ്ങൾ ഡി വിഭാഗത്തിൽ ഉൾപ്പെടുത്തി

അതിതീവ്ര രോഗ വ്യാപനം; 69 തദ്ദേശസ്ഥാപനങ്ങൾ ഡി വിഭാഗത്തിൽ ഉൾപ്പെടുത്തി

മ​ല​പ്പു​റം​ ​: ജില്ലയിൽ 69 തദ്ദേശസ്ഥാപനങ്ങൾ അതിതീവ്ര കോവിഡ് രോഗ വ്യാപനമുള്ള ഡി വിഭാഗത്തിൽ ഉൾപ്പെടുത്തി. 25 തദ്ദേശസ്ഥാപനങ്ങൾ തീവ്ര വ്യാപനമുള്ള സി വിഭാഗത്തിലാണ്. 11 തദ്ദേശസ്ഥാപനങ്ങൾ ബി വിഭാഗത്തിലും. എയിൽ ഒരു തദ്ദേശസ്ഥാപനവുമില്ല. എ വിഭാഗത്തിൽ കൊ​വി​ഡ് ​വ്യാ​പ​ന​ ​നി​ര​ക്ക് ​വ​ർ​ദ്ധി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​മ​ല​പ്പു​റം​ ​ജി​ല്ല​യി​ൽ​ ​രോ​ഗ​ ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യു​ള്ള​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ കർശ​ന​മാ​ക്കിയിട്ടുണ്ട്.​ ​

ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ളെ​ ​കൊ​വി​ഡ് ​ടെ​സ്റ്റ് ​പോ​സി​റ്റീ​വി​റ്റി​ ​നി​ര​ക്ക് ​അ​ടി​സ്ഥാ​ന​മാ​ക്കി​ ​പുഃ​ന​ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​കൊ​വി​ഡ് ​അ​തി​തീ​വ്ര​ ​വ്യാ​പ​ന​ ​മേ​ഖ​ല​യാ​യ​ ​ഡി​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​പ്ര​ദേ​ശ​ങ്ങ​ൾ​ ​ഇ​നി​യൊ​ര​റി​യി​പ്പു​ണ്ടാ​കും​ ​വ​രെ​ ​പൂ​ർ​ണ്ണ​ ​ക​ണ്ടെ​യ്ൻ​മെ​ന്റ് ​സോ​ണാ​യി​രി​ക്കു​മെ​ന്ന് ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​അറിയിപ്പ് നൽകി.​ ​ശ​നി,​ ​ഞാ​യ​ർ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​സ​മ്പൂ​ർ​ണ്ണ​ ​ലോ​ക്ക് ​ഡൗ​ൺ​ ​തു​ട​രും.

Leave A Reply