യാത്രക്കാർക്ക് ദുരിതമായി റോഡ്; തിരിഞ്ഞുനോക്കാതെ അധികൃതർ

യാത്രക്കാർക്ക് ദുരിതമായി റോഡ്; തിരിഞ്ഞുനോക്കാതെ അധികൃതർ

ചിറ്റൂർ: കുറെ വർഷങ്ങളായി തകർന്നു കിടക്കുന്ന വിളയോടി വിളക്കത്തറക്കളം റോഡിലൂടെയുള്ള ജനങ്ങളുടെ യാത്ര ദുരിതത്തിൽ ആകുന്നു. മഴ ശക്തി പ്രാപിച്ചതോടെ റോഡിലൂടെയുള്ള ഗതാഗതം ഏറെ ദുഷ്കരമാണ്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.പെരുമാട്ടി പഞ്ചായത്തിൽ നാലാം വാർഡിൽ ഉൾപ്പെടുന്ന വിളയോടി വിളക്കത്തറക്കളം റോഡിൽ ഒരു കിലോമീറ്റർ ദൂരം കനാൽ വരമ്പ് റോഡാണ്.

ഇത് മഴ പെയ്തതോടെ ചളിക്കുളമായിട്ടുണ്ട്. ജലസേചന വകുപ്പിനു കീഴിലാണ് ഈ റോഡ്. പ്രദേശത്ത് 22 കുടുംബളിലായി 80 ഓളം പേരാണ് താമസിക്കുന്നുണ്ട്. ഇവർക്കുള്ള ഏക യാത്രാ മാർഗമാണ് ഈ റോഡ്.

Leave A Reply