”കോവിഡ് ഭീതി ഒഴിയുന്നില്ല”; ജില്ലയിൽ 1983 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

”കോവിഡ് ഭീതി ഒഴിയുന്നില്ല”; ജില്ലയിൽ 1983 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തൃശൂർ: ജില്ലയിൽ വീണ്ടും രണ്ടായിരത്തിന് അടുത്ത് പ്രതിദിന കൊവിഡ് രോഗികൾ. 1983 പേർക്കാണ് ഇന്നലെ കൊവിഡ് വൈറസ് സ്ഥിരീകരിച്ചത്. 1583 പേർ രോഗമുക്തരായിട്ടുണ്ട് . രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,837 ആണ്. തൃശൂർ സ്വദേശികളായ 104 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,03,810 ആണ്.

2,92,212 പേർ രോഗമുക്തരായി. ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.48 ശതമാനമാണ്. സമ്പർക്കം വഴി 1,962 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 12 ആരോഗ്യപ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ മൂന്ന് പേർക്കും ഉറവിടം അറിയാത്ത ആറ് പേർക്കും കോവിഡ് രോഗബാധ ഉണ്ടായിട്ടുണ്ട്.

Leave A Reply
error: Content is protected !!