കേരളത്തിലെ സഹകരണ മേഖല ലക്ഷ്യമിട്ട് ബി.ജെ.പി നീക്കം

കേരളത്തിലെ സഹകരണ മേഖല ലക്ഷ്യമിട്ട് ബി.ജെ.പി നീക്കം

കേരളത്തിൽ സഹകരണ സംഘങ്ങൾ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ നീക്കം. കേന്ദ്ര സഹകരണമന്ത്രാലയത്തിന് കീഴിൽ നടപ്പാക്കേണ്ട പരിഷ്കാരങ്ങൾക്ക് കർമപദ്ധതി തയ്യാറാക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. ഇതിനുവേണ്ട നിർദേശങ്ങൾ ബി.ജെ.പി. അനുകൂല സഹകരണ സംഘടനയായ സഹകാർഭാരതി സമർപ്പിക്കും.
അഞ്ച് മൾട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകൾ കേരളം പ്രവർത്തന പരിധിയാക്കി തുടങ്ങാനുള്ള ആലോചനയാണ് സഹകാർ ഭാരതിക്കുള്ളത്.

തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾക്കൊപ്പം കേരളം കൂടി ഉൾപ്പെടുത്തി ഇത്തരം സഹകരണ വായ്പാസംഘങ്ങൾ തുടങ്ങാനാണ് ആലോചന. സംസ്ഥാന സഹകരണ ബാങ്കിനെക്കാൾ (കേരള ബാങ്ക്) മികച്ച പ്രവർത്തനവും മൂലധനശേഷിയും ഉറപ്പാക്കി കേരളത്തിലെ സഹകരണ വായ്പാമേഖലയിൽ സ്വാധീനമുറപ്പിക്കാനാണ് ബി.ജെ.പി. ലക്ഷ്യമിടുന്നത്. എന്നാൽ കേന്ദ്രത്തിന്റെ പുതിയ സഹകരണ നിയമം തങ്ങളെ ബാധിക്കില്ലെന്ന നിലപാടിലാണ് കേരള സർക്കാർ.

Leave A Reply
error: Content is protected !!