ഓഹരി വിപണിയിൽ മികച്ച നേട്ടത്തോടെ തുടക്കം

ഓഹരി വിപണിയിൽ മികച്ച നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടത്തിന് ശേഷം ഓഹരി വിപണിയിൽ മികച്ചനേട്ടത്തോടെ വ്യാപാരം ആരംഭിച്ചു . നിഫ്റ്റി 15,700ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.

സെൻസെക്‌സ് 380 പോയന്റ് ഉയർന്ന് 52,579ലും നിഫ്റ്റി 112 പോയന്റ് നേട്ടത്തിൽ 15,744ലിലുമാണ് വ്യാപാരം ആരംഭിച്ചത്.

ബജാജ് ഫിനാൻസ്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിൻസർവ്, ടാറ്റ സ്റ്റീൽ, ഇൻഡസിൻഡ് ബാങ്ക്, ടൈറ്റാൻ, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.

ഹിന്ദുസ്ഥാൻ യുണിലിവർ,ഹിന്ദുസ്ഥാൻ സിങ്ക്, ബജാജ് ഓട്ടോ, അൾട്രടെക് സിമെന്റ്‌സ്, ബയോകോൺ, ഐഐഎഫ്എൽ സെക്യൂരിറ്റീസ്, ഇന്ത്യാമാർട്ട് തുടങ്ങി 44 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

Leave A Reply