ചികിത്സാ സഹായം നൽകി

ചികിത്സാ സഹായം നൽകി

കുറിച്ചി : ദേവനന്ദന് ചികിത്സാ സഹായം കൈമാറി നൽകി. കുറിച്ചി കുമരംകുളം പുതുപ്പറമ്പിൽ വീട്ടിൽ അനീഷ്, ശാരി ദമ്പതികളുടെ പുത്രൻ ദേവനന്ദന്റെ മജ്ജ മാറ്റിവയ്ക്കൽ ചികിത്സയ്ക്കായി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പിരിച്ചെടുത്ത മുപ്പത്തി ഏഴ് ലക്ഷത്തി എൺപത്തി ഒന്നായിരത്തി അറുനൂറ്റി തൊണ്ണൂറ് രൂപയുടെ ചെക്ക് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ദേവനന്ദന്റെ പിതാവിന് കൈമാറി നൽകി. അഡ്വ ജോബ് മൈക്കിൾ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡൻ്റ് സുജാത സുശീലൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പ്രൊഫ ടോമിച്ചൻ ജോസഫ്, ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് ,സി.പി.എം ജില്ലാ സെക്രട്ടറി എ.വി റസ്സൽ, ബി.ജെ.പി സംസ്ഥാന സമിതിയംഗം കെ.ജി രാജ് മോഹൻ, കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ബിനു സോമൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീലമ്മ തോമസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനീഷ് തോമസ്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ഡി സുഗതൻ, ആസൂത്രണ സമിതിയംഗം ഡോ പി.കെ പത്മകുമാർ, എസ്.എൻ.ഡി.പി യോഗം യൂണിയൽ സെക്രട്ടറി സുരേഷ് പരമേശ്വരൻ, പി.എസ് രാജേഷ്, പ്രശാന്ത് പൊന്നപ്പൻ എന്നിവർ പങ്ക് എടുത്തു.

Leave A Reply