കേരളത്തിൽ സ്പുട്നിക് വാക്സിൻ നിർമ്മിക്കും

കേരളത്തിൽ സ്പുട്നിക് വാക്സിൻ നിർമ്മിക്കും

കേരളത്തിൽ സ്പുട്നിക് വാക്സിൻ നിർമ്മാണം ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ റഷ്യൻ ഏജൻസികൾ സർക്കാരുമായി ചർച്ച നടത്തി. പ്രാരംഭ ചർച്ചയുടെ ഭാഗമായി നിർമാണ യൂണിറ്റിനുള്ള സ്ഥലം കണ്ടെത്താൻ സംസ്ഥാന സർക്കാർ നടപടികൾ ആരംഭിച്ചു. തിരുവനന്തപുരം തോന്നയ്ക്കലിലെ അപ്പാരൽ പാർക്കിന് സമീപം യൂണിറ്റ് സ്ഥാപിക്കുന്നതിനെക്കുറിച്ചാണ് ചർച്ചകൾ പുരോഗമിക്കുന്നതെന്നാണ് പുതിയ റിപ്പാർട്ടുകൾ.
കേരളത്തിൽ തന്നെ നിർമാണ യൂണിറ്റ് സ്ഥാപിക്കാൻ വാക്സിൻ നിർമാതാക്കൾക്ക് താത്പര്യമുണ്ടെന്നാണ് വിവരം.

ചർച്ചകൾക്ക് പിന്നാലെ വ്യവസായ വകുപ്പിന് കീഴിലുള്ള കെ.എസ്.ഐ.ഡി.സി കരട് പദ്ധതി തയ്യാറാക്കാനുള്ള നടപടികളിലേക്കും കടന്നതായാണ് വിവരം. പദ്ധതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഉണ്ടാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. കേന്ദ്രസർക്കാരിന്റെ സമ്മതത്തോടെയാണ് നടപടികൾക്കായുള്ള ചർച്ച പുരോഗമിക്കുന്നത്.

Leave A Reply