ഐ.എൻ.എൽ സംസ്ഥാന നേതൃത്വത്തിൽ ഭിന്നത രൂക്ഷം

ഐ.എൻ.എൽ സംസ്ഥാന നേതൃത്വത്തിൽ ഭിന്നത രൂക്ഷം

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയറ്റ് വിളിക്കുന്നതിനെ
ചൊല്ലി ഐ.എൻ.എല്ലിൽ ചേരിപ്പോര് തുടരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറിയും, സംസ്ഥാന പ്രസിഡന്‍റും തമ്മിലാണ് തര്‍ക്കം. ആഭ്യന്തര പ്രശ്‌നങ്ങള്‍ വെളിപ്പെടുത്തുന്ന വാട്‌സ്‌ആപ്പ് ഓഡിയോ സന്ദേശങ്ങളടക്കം പുറത്ത് വന്നതോടെയാണ് പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീർണമായത്. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിളിക്കാനും പാര്‍ട്ടിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാനും ജനറല്‍ സെക്രട്ടറി തയ്യാറാകുന്നില്ലെന്നാണ് പ്രസിഡണ്ട് എ.പി അബ്ദുള്‍ വഹാബ് പ്രവര്‍ത്തകര്‍ക്ക് അയച്ച ശബ്ദ സന്ദേശത്തിലുള്ളത്.

എന്നാല്‍ ഇപ്പോള്‍ സെക്രട്ടറിയേറ്റ് യോഗം വിളിക്കേണ്ട സാഹചര്യമില്ലെന്നാണ് ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിന്റെ മറുപടി.ഇരുവരുടേയും പേരുടെയും ശബ്ദ സന്ദേശം പുറത്തായതോടെ അണികളും ഇരുപക്ഷത്തായി ചേരി തിരിഞ്ഞിരിക്കുകയാണ്. ഇക്കാര്യത്തിൽ സി.പി.എം നൽകിയ മുന്നറിയിപ്പും ഇരുവരും അവഗണിക്കുകയാണ്.

Leave A Reply
error: Content is protected !!