ടിപ്പറും കാറും തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

ടിപ്പറും കാറും തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

പുനലൂർ:കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ ടിപ്പർ ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ച് കാർ യാത്രക്കാരായ മൂന്ന് പേർക്ക് നിസാര പരിക്കേറ്റു. പത്തനംതിട്ട സ്വദേശികളായ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാവിലെ 8ന് ദേശീയ പാതയിലെ ഉറുകുന്ന് അൽ-സലാം ഓഡിറ്റോറിയത്തിന് സമീപത്തായിരുന്നു അപകടം സംഭവിച്ചത്. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് ലോഡുമായി കടന്ന് വന്ന ടിപ്പറും പത്തനംതിട്ടയിൽ നിന്ന് ആര്യങ്കാവ് പഞ്ചായത്തിലെ അമ്പനാട് ഭാഗത്ത് പോകാനെത്തിയ മാരുതി കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.

ടിപ്പാറിന്റെ പിൻ ചക്രത്തിൽ കാർ തട്ടിയാണ് അപകടം സംഭവിച്ചതെന്ന് നാട്ടുകാർ പറയുന്നു. അപകടത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. തെന്മല പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ എടുത്തിട്ടുണ്ട്.

Leave A Reply
error: Content is protected !!