നടിയെ ആക്രമിച്ച കേസ് – വിചാരണ നീട്ടാൻ സുപ്രീംകോടതിക്ക് കത്ത്

നടിയെ ആക്രമിച്ച കേസ് – വിചാരണ നീട്ടാൻ സുപ്രീംകോടതിക്ക് കത്ത്

കൊച്ചി: നടൻ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്ക് കൂടുതൽ സമയം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. സ്പെഷ്യൽ ജഡ്ജി ഹണി എം. വർഗീസ്. ഇക്കാര്യത്തിനായി സുപ്രീം കോടതിക്ക് കത്തയച്ചു. സുപ്രീംകോടതി 2021 ഓഗസ്റ്റില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കൊവിഡ് മൂലം നടപടികള്‍ തടസ്സപ്പെട്ടെന്ന് വിചാരണക്കോടതി അറിയിച്ചു.

അപ്രതീക്ഷിതമായി അടച്ചുപൂട്ടല്‍, അഭിഭാഷകര്‍ ആവശ്യപ്പെട്ട അവധി എന്നിവ സമയം നഷ്ടപെടുത്തി. ഇതുവരെ 179 സാക്ഷികളെ വിസ്തിരിച്ചു. 124 വസ്തുക്കളും പ്രോസിക്യൂഷന്‍ ഹാജരാക്കിയ 199 രേഖകളും പരിശോധിച്ചു. സിനിമാ നടന്മാരും സെലിബ്രിറ്റികളും ഉള്‍പ്പെടുന്ന 43 സാക്ഷികളെ കൂടി വിസ്താരത്തിനായി ഉടന്‍ ഷെഡ്യൂള്‍ ചെയ്യുമെന്നും സ്പെഷ്യൽ കോടതി അറിയിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!