ഫാൻസി സ്റ്റോറിൽ തീപിടിത്തം; കനത്ത നാശനഷ്ടം

ഫാൻസി സ്റ്റോറിൽ തീപിടിത്തം; കനത്ത നാശനഷ്ടം

പാലോട്: നന്ദിയോട് ഗവ.എൽ.പി സ്‌കൂൾ ജംഗ്ഷന് അടുത്ത് പ്രവർത്തിച്ചു വന്നിരുന്ന മോനൂസ് ഫാൻസി കത്തിനശിച്ചു.കഴിഞ്ഞ ദിവസം രാത്രി 12ഓടെയായിരുന്നു സംഭവം നടന്നത്. ആലംപാറ പാണ്ടിവിളാകത്ത് വീട്ടിൽ സരിതയുടെ ഉടമസ്ഥതയിലുള്ളതാണ് ഫാൻസി. കട കത്തുന്നതുകണ്ട സമീപവാസികളാണ് ആദ്യം തീ അണക്കാൻ എത്തിയത്. തുടർന്ന് വിതുരയിൽ നിന്ന് എത്തിയ ഫയർഫോഴ്സ് സംഘവും പാലോട് പൊലീസും ചേർന്ന് തീ പൂർണമായും അണച്ചു. വിരലടയാള വിദഗ്ദ്ധരും ഫോറൻസിക് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. പാലോട് പൊലീസ് കേസ് എടുത്തു.

Leave A Reply