യൂറോപ്പിൽ പ്രളയം; മരണസംഖ്യ 200 കടന്നു

യൂറോപ്പിൽ പ്രളയം; മരണസംഖ്യ 200 കടന്നു

യൂറോപ്പിൽ കനത്തമഴയെ തുടർന്നുണ്ടായ പ്രളയത്തിൽ മരണം 200 കടന്നതായി റിപ്പോർട്ട്. പ്രളയം ഏറ്റവും അധികം ബാധിച്ച ജർമ്മനിയിൽ മരണ സംഖ്യ 169 ആയി. ആയിരത്തിനടുത്ത് ജനങ്ങളെ കാണാനില്ലെന്ന ആശങ്കയാണ് ഭരണകൂടങ്ങളെ പ്രതിസന്ധിയിലാക്കുന്നത്. ജർമ്മനിയിലിലെ റെയ്‌നേലാന്‍റിൽ 121 പേർ മരിച്ചതായാണ് ഇന്നലെ സ്ഥിരീകരിച്ചത്.

ലക്സംബർഗ്, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലും പ്രളയക്കെടുതി രൂക്ഷമാണ്. 200 വർഷത്തിനിടെ യൂറോപ്പിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്. ജർമനിയിലെ റൈൻലാൻഡ് സംസ്ഥാനത്താണ് കൂടുതൽ പേർ മരിച്ചത്. ഭിന്നശേഷിക്കാരെ പാർപ്പിച്ചിരുന്ന ഭവനത്തിലെ 9 പേരടക്കം 60 പേർക്ക് ഇവിടെ ജീവൻ നഷ്ടമായി. നോർത്ത് റൈൻ സംസ്ഥാനത്ത് 43 പേർ മരിച്ചു.

ബൽജിയത്തിൽ ലീജിലാണ് കൂടുതൽ നാശമുണ്ടായത്. നെതർലൻഡ്സിലും സ്വിറ്റ്സർലൻഡിലും മഴയ്ക്കു ശമനമില്ല. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുള്ള കനത്ത മഴയാണ് പ്രളയ കാരണമെന്ന് ലോക കാലാവസ്ഥാ സംഘടനയുടെ വക്താവ് ക്ലെയർ നള്ളിസ് പറഞ്ഞു.

Leave A Reply