എ.കെ ശശീന്ദ്രന്റെ രാജി, പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകും

എ.കെ ശശീന്ദ്രന്റെ രാജി, പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകും

തിരുവനന്തപുരം: ഫോൺവിളി വിവാദത്തിൽ കുടുങ്ങിയ മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് സഭയിലും പുറത്തും ശക്തമായ പ്രക്ഷോഭം നടത്താൻ പ്രതിപക്ഷത്തിന്റെ തീരുമാനം. ശശീന്ദ്രൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും. മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണ വകുപ്പിന്റെ ധനാഭ്യർഥനയാണ് വ്യാഴാഴ്ച ചർച്ചചെയ്യേണ്ടത്.

അതിനാൽ സർക്കാരിനെതിരേ ഇതുവരെ ഉയർന്ന ആരോപണങ്ങൾ സഭയിൽ ഉന്നയിക്കാനുള്ള അവസരമാണ് പ്രതിപക്ഷത്തിന്. പ്രതിഷേധത്തിന്റെ പേരിൽ സഭ തടസ്സപ്പെടുത്തുന്നതിനു പകരം പ്രശ്നങ്ങളെല്ലാം സഭയിൽ ഉന്നയിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ സംയുക്ത തീരുമാനം. ഇതിനെ സർക്കാർ ഏത് രീതിയിൽ പ്രതിരോധിക്കുമെന്ന് സഭയിൽ കണ്ടറിയണം.

Leave A Reply