ഹെയ്തിയുടെ പ്രധാനമന്ത്രിയായി ഏരിയല്‍ ഹെന്റി സ്ഥാനമേറ്റു

ഹെയ്തിയുടെ പ്രധാനമന്ത്രിയായി ഏരിയല്‍ ഹെന്റി സ്ഥാനമേറ്റു

ഏരിയല്‍ ഹെന്റിയെ ഹെയ്തിയുടെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു.പ്രസിഡന്റ് ജൊവേനൽ മൊയ്‌സേ കൊല്ലപ്പെട്ടതിനെ തുടർന്നുള്ള രാഷ്‌ട്രീയ അനിശ്ചിതത്വം പരിഹരിക്കാനാണ് പ്രധാനമന്ത്രിയെ പ്രഖ്യാപിച്ചത്.

സെപ്റ്റംബറിലാണ് അടുത്ത് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുക. അതുവരെ പ്രധാനമന്ത്രിയായിരിക്കും ഭരണകാര്യങ്ങള്‍ക്ക് നേതൃത്വം കൊടുക്കുക. തെരഞ്ഞെടുപ്പില്‍ എല്ലാവര്‍ക്ക് വോട്ട് ചെയ്യാനുള്ള സാഹചര്യം ഉറപ്പുവരുത്തുമെന്ന് ഏരിയല്‍ ഹെന്റി ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.

“രാജ്യത്തെ തെരഞ്ഞെടുപ്പ് സമാധാനപരമായ നടത്താനുള്ള ക്രമീകരണമാണ് തന്റെ ആദ്യ ദൗത്യം.എല്ലാ ജനങ്ങൾക്കും അവരുടെ സമ്മതിദാനാവകാശം വിനിയോഗിക്കാനാകണം.” പുതിയ പ്രധാനമന്ത്രി ഏരിയൽ ഹെന്‍‌റി പറഞ്ഞു.
Leave A Reply