ഈ വര്‍ഷം ഹജജ് നിര്‍വ്വഹിച്ചവരുടെ കണക്ക് പുറത്തുവിട്ടു

ഈ വര്‍ഷം ഹജജ് നിര്‍വ്വഹിച്ചവരുടെ കണക്ക് പുറത്തുവിട്ടു

ഈ വര്‍ഷം ഹജജ് നിര്‍വ്വഹിച്ചവരുടെ കണക്ക് അധികൃതര്‍ പുറത്തുവിട്ടു.ഹജജ് മന്ത്രാലയവും മക്ക നഗര, പുണ്യകേന്ദ്രങ്ങളുടെ റോയല്‍ കമ്മീഷനും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

58,518 പുരുഷന്മാരും വനിതാ തീര്‍ഥാടകരുമാണ് ഈ വര്‍ഷം ഹജജ് നിര്‍വ്വഹിച്ചത്. ഇതില്‍ 25,000ലധികം പേര്‍ സൗദിയിലുള്ള പ്രവാസികളാണ്. 16,753 പുരുഷന്മാരും 16,000 ത്തിലധികം സ്ത്രീകളുമടക്കം ഹജജ് അനുഷ്ഠിച്ച സൗദി പൗരന്മാരുടെ എണ്ണം 33,000 ത്തിലധികമാണ്. പ്രവാസി തീര്‍ഥാടകരുടെ എണ്ണം 25,000 ത്തിലധികമാണെന്നും പ്രസ്താവന വ്യക്തമാക്കുന്നു.

 

Leave A Reply