ഖത്തറില്‍ 60 വയസ്സിന് മുകളിലുള്ള 93.5 ശതമാനം പേരും വാക്‌സിൻ സ്വീകരിച്ചു

ഖത്തറില്‍ 60 വയസ്സിന് മുകളിലുള്ള 93.5 ശതമാനം പേരും വാക്‌സിൻ സ്വീകരിച്ചു

ഖത്തറില്‍ 60 വയസ്സിന് മുകളിലുള്ള 93.5 ശതമാനം പേരും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം. 98.6 ശതമാനം പേര്‍ ചുരുങ്ങിയത് ഒരു ഡോസ് വാക്സിനെടുത്തിട്ടുണ്ട്. രാജ്യത്ത് വാക്സിനേഷന് യോഗ്യരായവരില്‍ 78.7 ശതമാനവും ചുരുങ്ങിയത് ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇന്നലെ മാത്രം 21558 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഇതോടെ രാജ്യത്ത് നല്‍കിയ ആകെ വാക്സിന്‍ ഡോസുകളുടെ എണ്ണം 35,80,870 ആയി. എന്നിരുന്നാലും കൊവിഡ് രണ്ടാംതരംഗം അവസാനിക്കാത്തതിനാല്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

Leave A Reply