ഹൃദയാഘാതം; ഖത്തറിൽ പ്രവാസി മലയാളി മരിച്ചു

ഹൃദയാഘാതം; ഖത്തറിൽ പ്രവാസി മലയാളി മരിച്ചു

ഖത്തറിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു.മലപ്പുറം കോട്ടക്കല്‍ പറപ്പൂര്‍ ചോലക്കുണ്ട് സ്വദേശി സിറാജുദ്ദീന്‍ താഴേക്കാട്ട്(47) ആണ് മരിച്ചത്.

നേരത്തേ സൗദിയിലായിരുന്ന സിറാജുദ്ദീന്‍ അടുത്ത കാലത്താണ് ഖത്തറിലെത്തിയത്. വക്റയിലെ ഒരു ഇലക്ട്രിക്കല്‍ കടയിലായിരുന്നു ജോലി. കിഡ്നി തകരാറിനെ തുടര്‍ന്ന് വക്റ ആശുപത്രിയില്‍ രണ്ടാഴ്ച്ചയോളമായി ചികിത്സയിലായിരുന്നു.തുടര്‍ന്നുള്ള പരിശോധനയില്‍ ഹൃദ്രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഹാര്‍ട്ട് ആശുപത്രിയിലേക്കു മാറ്റിയിരുന്നു.

Leave A Reply