പണാപഹരണക്കേസിൽ കൂടുതൽ പ്രതികൾ പിടിയിൽ

പണാപഹരണക്കേസിൽ കൂടുതൽ പ്രതികൾ പിടിയിൽ

ആലപ്പുഴ: യുവാവിനെ തട്ടിക്കൊണ്ടുപോയി പണം അപഹരിച്ച കേസിൽ കൂടുതൽ പേർ അറസ്റ്റിൽ.
ചേര്‍ത്തല തെക്ക്‌ പതിനഞ്ചാം വാര്‍ഡില്‍ പുതിയാട്ടുചിറ വിഷ്‌ണു പ്രദീപ്‌, കൊല്ലമ്മാപറമ്പ് വീട്ടില്‍ സുനില്‍ കണ്ണമ്പള്ളിച്ചിറ ലൂയിസ്‌, മങ്ങാട്ട്‌ ആരോമല്‍, തയ്യില്‍ സുമേഷ്‌, മാരാരിക്കുളം വടക്ക്‌ നാലാം വാര്‍ഡില്‍ നടുവിലേപ്പുരയ്‌ക്കല്‍ അതുല്‍ എന്നിവരാണ്‌ പിടിയിലായത്‌. ഇതോടെ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം പതിനൊന്നായി.

മുഖ്യപ്രതി തിരുവനന്തപുരം സ്വദേശി മധുവടക്കം രണ്ടുപേര്‍ പിടിയിലാകാനുണ്ട്‌. ജൂണ്‍ 24 ന്‌ രാത്രിയിലായിരുന്നു കേസിനാസ്‌പദമായ സംഭവം. പത്തനംതിട്ട സ്വദേശി അരുണ്‍ കോശിയെ കാക്കനാടുനിന്ന്‌ ചേര്‍ത്തല അരീപ്പറമ്പ് ചക്കനാട്‌ ഭാഗത്തെത്തിച്ചു മര്‍ദിക്കുകയായിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

Leave A Reply