ഗുരുവായൂർ ക്ഷേത്ര പണം തട്ടിപ്പിൽ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ

ഗുരുവായൂർ ക്ഷേത്ര പണം തട്ടിപ്പിൽ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിന്റെ പണം തട്ടിയ കേസിൽ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ. ഗുരുവായൂര്‍ കോട്ടപ്പടി തമ്പുരാന്‍പടി ആലുക്കല്‍ നട കൃഷ്‌ണകൃപ വീട്ടില്‍ പി.ഐ. നന്ദകുമാറിനെയാണ്‌ ഗുരുവായൂര്‍ ടെമ്പിൾ പോലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്വര്‍ണ ലോക്കറ്റ്‌ വിറ്റു കിട്ടുന്ന തുക ബാങ്ക്‌ അക്കൗണ്ടില്‍ അടയ്‌ക്കുന്നതില്‍ വീഴ്‌ചവരുത്തിയ കേസിലാണ് പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ ജീവനക്കാരയായ ഇയാൾ അറസ്‌റ്റിലായത്. പ്രതിയെ വീട്ടില്‍നിന്ന്‌ ഇന്നലെ ഉച്ചയേടെ കസ്‌റ്റഡിയിലെടുത്തു ചോദ്യം ചെയ്‌തു. മുഴുവന്‍ തുക സംബന്ധിച്ചും പ്രതി പോലീസിനോടു കുറ്റസമ്മതം നടത്തിയതായാണ്‌ വിവരം. 27.5 ലക്ഷം രൂപയുടെ കുറവു കണ്ടതിനെത്തുടര്‍ന്നു ഗുരുവായൂര്‍ ദേവസ്വം നല്‍കിയ പരാതിയിലാണ്‌ പോലീസ്‌ നടപടി.

ഗുരുവായൂരിനു പുറമെ മമ്മിയൂര്‍, പാര്‍ഥസാരഥി ക്ഷേത്രങ്ങളില്‍നിന്നും നന്ദകുമാര്‍ തുക പിരിച്ചെടുത്തു ബാങ്കില്‍ അടയ്‌ക്കാറുണ്ടെങ്കിലും സംശയം തോന്നിയതിനെത്തുടര്‍ന്ന്‌ ഈ ക്ഷേത്രങ്ങളിലെ പിരിവ്‌ അടുത്തിടെ അവസാനിപ്പിച്ചിരുന്നു. ഈ തട്ടിപ്പില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നറിയാന്‍ ഇയാളെ കസ്‌റ്റഡിയില്‍ വാങ്ങിയശേഷം വീണ്ടും ചോദ്യം ചെയ്യും.

Leave A Reply