‘പ്രവർത്തകർ അച്ചടക്കമില്ലാതെ പെരുമാറാനോ, പ്രതിഷേധിക്കാനോ പാടില്ല’; രാജി അഭ്യൂഹങ്ങൾക്കിടെ പുതിയ ട്വീറ്റുമായി യെദിയൂരപ്പ

‘പ്രവർത്തകർ അച്ചടക്കമില്ലാതെ പെരുമാറാനോ, പ്രതിഷേധിക്കാനോ പാടില്ല’; രാജി അഭ്യൂഹങ്ങൾക്കിടെ പുതിയ ട്വീറ്റുമായി യെദിയൂരപ്പ

മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് രാജിവെക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ അച്ചടക്കം പാലിക്കണമെന്നും പ്രതിഷേധത്തില്‍ പങ്കാളികളാവരുതെന്നും ആവശ്യപ്പെട്ട് യെദ്യൂരപ്പയുടെ ട്വീറ്റ്.താൻ പാർട്ടിയുടെ വിനീതനായ പ്രവർത്തകനാണെന്ന് പറയുന്ന ട്വീറ്റിൽ ബിജെപി പ്രവർത്തകർക്ക് മുന്നറിയിപ്പുമുണ്ട്.അച്ചടക്കമില്ലാതെ പെരുമാറാനോ, പ്രതിഷേധിക്കാനോ പാടില്ലെന്നും ട്വീറ്റിൽ യെദ്യുരപ്പ കുറിച്ചിരിക്കുന്നു. മതനേതാക്കളുടേയും മുൻ കോൺഗ്രസ്​ മന്ത്രിയുടേയും പിന്തുണ തനിക്കുണ്ടെന്ന സൂചന കൂടി യെദിയൂരപ്പ നൽകിയിട്ടുണ്ട്​.

. ”ബിജെപിയുടെ വിശ്വസ്ത പ്രവര്‍ത്തകനാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവാനാണ്. ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ധാര്‍മ്മികതയോടും പെരുമാറ്റത്തോടും കൂടി പാര്‍ട്ടിയെ സേവിക്കുകയെന്നത് വലിയ അംഗീകാരമായാണ് ഞാന്‍ കാണുന്നത്. പാര്‍ട്ടിയുടെ ധാര്‍മ്മികതയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കണമെന്നു എല്ലാവരോടും ഞാന്‍ ആവശ്യപ്പെടുകയാണ്. പാര്‍ട്ടിയെ നാണം കെടുത്തുന്ന തരത്തിലുള്ള പ്രതിഷേധങ്ങളിലോ അച്ചടക്കമില്ലായ്മയിലോ ഭാഗഭാക്കാകരുതെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്”- യെദ്യൂരപ്പ ട്വീറ്റ് ചെയ്തു.

 

Leave A Reply
error: Content is protected !!