ടോക്കിയോ ഒളിമ്ബിക്സിലെ പുരുഷ ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും

ടോക്കിയോ ഒളിമ്ബിക്സിലെ പുരുഷ ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും

ടോക്കിയോ ഒളിമ്ബിക്സിലെ പുരുഷ ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഫ്രാന്‍സ്, ജര്‍മനി, സ്‌പെയിന്‍, ന്യൂസിലാന്‍ഡ്, അര്‍ജന്റീന, ബ്രസീല്‍ തുടങ്ങിയ വമ്ബന്മാര്‍ ഉൾപ്പടെ 16 ടീമുകളാണ് ഇത്തവണ കളിക്കുന്നത് .

നാല് ഗ്രൂപ്പുകള്‍ ആയിട്ടാണ് ഇവരെ തിരിച്ചിരിക്കുന്നത്. ഇന്ന് എട്ട് മത്സരങ്ങൾ നടക്കും. ഇക്കുറി ആദ്യ റൗണ്ടിലാണ് ബ്രസീലും ജര്‍മനിയും ഏറ്റുമുട്ടുന്നത്. കഴിഞ്ഞ തവണ ജര്‍മനിയെ ഷൂട്ടൗട്ടില്‍ ബ്രസീല്‍ തോൽപ്പിച്ചിരുന്നു. ഇന്നലെ നടന്ന വനിതാ ഫുട്ബാൾ മത്സരങ്ങളിൽ ബ്രിട്ടൺ, ബ്രസീൽ, സ്വീഡന്‍ എന്നീ ടീമുകൾ ജയിച്ചു.

Leave A Reply