ചൈനയില്‍ പ്രളയം: മരണസംഖ്യ 25 ആയി

ചൈനയില്‍ പ്രളയം: മരണസംഖ്യ 25 ആയി

യൂറോപ്പിന് പിന്നാലെ ചൈനയിലും പ്രളയം. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 25 മരണം. 10 മില്യണോളം ജനങ്ങൾ താമസിക്കുന്ന മദ്ധ്യ ചൈനയിലെ ഷെൻഷൗ നഗരത്തിലാണ് ഏറ്റവും കൂടുതൽ മരണങ്ങളും വ്യാപക നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഷെൻഷൗ പ്രവശ്യയിലെ ഒരു ട്രെയിനിൽ വെള്ളം കയറി 12 പേർ മരണമടഞ്ഞു.

രക്ഷാ പ്രവർത്തനത്തിനായി സൈന്യം രംഗത്തുണ്ട്. പ്രളയ ബാധിത പ്രദേശങ്ങളിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിംങ് പിങ് പറഞ്ഞു. 10 ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന നഗരമായ ഷെങ്‌ഷൌവില്‍ സൈന്യമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഏതാണ്ട് 2,00,000 പേരെ മാറ്റിത്താമസിപ്പിച്ചെന്ന് റിപ്പോര്‍ട്ടുണ്ട്. മഴയോടൊപ്പം അതിശക്തമായ കാറ്റും വീശിയടിച്ചു.

യി നദിയില്‍ ജലനിരപ്പുയര്‍ന്നതോടെ യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ ലോംഗ്മെൻ ഗ്രോട്ടോസ് വെള്ളത്തില്‍ മുങ്ങാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. വെള്ളം കയറിയതോടെ ലുവോയാങ് നഗരത്തിനടുത്തുള്ള ചുണ്ണാമ്പുകല്ലുകളിൽ നിര്‍മ്മിച്ച സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ബുദ്ധപ്രതിമകൾ നാശത്തിന്‍റെ വക്കിലാണെന്നാണ് റിപ്പോര്‍ട്ട്.

Leave A Reply
error: Content is protected !!