പെഗാസസിൽ നിലപാടറിയിച്ച് ഹരീഷ് വാസുദേവൻ

പെഗാസസിൽ നിലപാടറിയിച്ച് ഹരീഷ് വാസുദേവൻ

രാജ്യത്തിന് ഏറെ നാണക്കേട് ഉണ്ടാക്കിയ വിഷയമാണ് പെഗാസസ് ഫോൺ ചോർത്തൽ. ഇസ്രായേൽ ചാര സംഘടനയുടെ സഹായത്തോടെ നടത്തിയ ഈ ചാരപ്പണി ഇന്ത്യൻ ജനാധിപത്യത്തിന് നാണക്കേടായി മാറിയിരിക്കുകയാണ്. സ്വന്തം രാജ്യത്തെ രാഷ്ട്രീയ – സാമൂഹിക സേവന രംഗത്തെ പ്രമുഖരുടെ കോളുകൾ ചോർത്തിയത് അതീവ ഗൗരവം തന്നെയാണ്. ഇക്കാര്യം കേന്ദ്രം നിഷേധിച്ചെങ്കിലും, പുറത്ത് വരുന്ന തെളിവുകൾ കേന്ദ്രസർക്കാർ വാദങ്ങൾ ക്കെതിരാണ്. ഇക്കാര്യത്തിൽ പ്രമുഖ അഭിഭാഷകനായ ഹരീഷ് വാസുദേവനും വിഷയത്തിലുള്ള തന്റെ നിലപാട് ഉയർത്തിയിരിക്കുകയാണ്.

“2019 ൽ രാജ്യസഭയിൽ കെ.കെ രാഗേഷ് ഉയർത്തിയ വിഷയമാണ് പെഗാസസ് ഉപയോഗിച്ച് സർക്കാർ നടത്തുന്ന നിയമവിരുദ്ധ ഫോൺ ചോർത്തൽ. രാജ്യസ്നേഹപരമായ ആവശ്യങ്ങൾക്ക് വേണ്ടിയെങ്കിൽ ഇന്നാട്ടിൽ അതിനു നിയമപരമായ വഴികളുണ്ട്. എന്തിനു കള്ളത്തരം ഉപയോഗിക്കണം? അപ്പോൾ രാജ്യദ്രോഹപരമായ, നിക്ഷിപ്ത താല്പര്യങ്ങൾക്ക് വേണ്ടിയുള്ള ചോർത്തൽ ആണ് നടന്നത് എന്നു വ്യക്തം. ഇത് സംബന്ധിച്ച രേഖകൾ സർക്കാർ ടേബിൾ ചെയ്തോ? മുന്നറിയിപ്പ് നൽകിയോ? ഡാറ്റ പ്രൊട്ടക്ഷൻ ബില്ല് BJP സർക്കാർ പൂഴ്ത്തി വെച്ചിട്ടാണ്  ആധാറിനെപ്പറ്റിയൊക്കെ സംസാരിക്കുന്നത്. എത്രമാത്രം ഗൗരവരഹിതമായാണ് പാർലമെന്റ് പോലും മൗലികാവകാശങ്ങളേയും സർക്കാർ തന്നെ അത് ലംഘിക്കുന്നതിനേയും കാണുന്നത് ” – ഹരീഷ് വാസുദേവൻ തന്റെ ഫേസ് ബുക്ക് പേജിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്.

Leave A Reply
error: Content is protected !!