കോവിഡ്; സൊട്രോവിമാബ് ചികിത്സ ഫലപ്രദമെന്ന് യു.എ.ഇ

കോവിഡ്; സൊട്രോവിമാബ് ചികിത്സ ഫലപ്രദമെന്ന് യു.എ.ഇ

യു.എ.ഇയിൽ സൊട്രോവിമാബ് ചികിത്സ ഫലപ്രദമെന്ന് അധികൃതർ അറിയിച്ചു .97 ശതമാനം പേരിലും രോഗം പൂർണമായും ചികിത്സിച്ച് മാറ്റാൻ കഴിഞ്ഞെന്ന് അബുദാബി ആരോഗ്യ വകുപ്പ് അധികൃതർ അവകാശപ്പെട്ടു. ലോകത്താദ്യമായി സൊട്രോവിമാബ് മരുന്നുപയോഗിച്ച് യു.എ.ഇ യിൽ നടത്തിയ ചികിത്സയുടെ രണ്ടാംഘട്ട ഫലം അധികൃതർ പ്രസിദ്ധീകരിച്ചു.

രണ്ടാഴ്ചക്കുള്ളിൽ 6175 രോഗികൾക്കാണ് മരുന്ന് നൽകിയത്. ഇതിൽ 52 ശതമാനം പേരും 50 വയസ്സിന് മുകളിലുള്ളവരോ ക്യാൻസർ, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗമുള്ളവരായിരുന്നു. ഇവരിൽ 97 ശതമാനം പേരും 14 ദിവസത്തിനുള്ളിൽ രോഗമുക്തി നേടി.

Leave A Reply