ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊൻപത് കോടി ഇരുപത്തിയേഴ് ലക്ഷം കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊൻപത് കോടി ഇരുപത്തിയേഴ് ലക്ഷം കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊൻപത് കോടി ഇരുപത്തിയേഴ് ലക്ഷം കടന്നു.കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 5.45 ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 41.41 ലക്ഷം കടന്നു. നിലവിൽ ഒരു കോടി മുപ്പത്തിമൂന്ന് ലക്ഷം സജീവ കേസുകളാണ് ഉള്ളത്.

അമേരിക്കയിൽ അരലക്ഷത്തിലധികം കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി അൻപത്തിയൊന്ന് ലക്ഷം കടന്നു. 6.25 ലക്ഷം പേർ മരിച്ചു. രണ്ട് കോടി തൊണ്ണൂറ്റിനാല് ലക്ഷം പേർ രോഗമുക്തി നേടി.ബ്രസീലിൽ 54,748 പേർക്കാണ് രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി തൊണ്ണൂറ്റിനാല് ലക്ഷമായി. 5.45 ലക്ഷം പേർ മരിച്ചു.

ഇന്ത്യയിൽ 42,015 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ലെ ക​ണ​ക്കാ​ണി​ത്. 3,998 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. പ്ര​തി​ദി​ന പോ​സി​റ്റീ​വ് നി​ര​ക്ക് 2.27 ശ​ത​മാ​ന​മാ​ണ്. ക​ഴി​ഞ്ഞ 30 ദി​വ​സ​മാ​യി മൂ​ന്ന് ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണ് പ്ര​തി​ദി​ന പോ​സി​റ്റീ​വ് നി​ര​ക്ക്.രാ​ജ്യ​ത്ത് ഇ​തു​വ​രെ 3,12,16,337 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 4,07,170 പേ​ർ ഇ​പ്പോ​ഴും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. 3,03,90,687 പേ​രാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്.

Leave A Reply
error: Content is protected !!