അമിത വണ്ണത്തെ എങ്ങനെ അതിജീവിക്കാം, ഇതിനായിട്ടുള്ള ചില ആഹാരങ്ങൾ പരിചയപ്പെടാം

അമിത വണ്ണത്തെ എങ്ങനെ അതിജീവിക്കാം, ഇതിനായിട്ടുള്ള ചില ആഹാരങ്ങൾ പരിചയപ്പെടാം

മലയാളികളെ ഏറെ അലട്ടുന്ന ഒരു പ്രശ്നമാണ് അമിതവണ്ണം. ഇന്ന് സ്ത്രീ – പുരുഷ ഭേദമില്ലാതെ ഉണ്ടാവുന്ന ഒരു വലിയ പ്രശ്നമായി ഇത് മാറിയിരിക്കുകയാണ്. ആധുനിക ഭക്ഷണരീതിയും, വ്യായാമക്കുറവുമാണ് ഇതിന് പ്രധാനകാരണം. എങ്കിലും വണ്ണം കുറയ്ക്കുന്നതിന് നമ്മുടെ ചില ഭക്ഷണ രീതികൾ സഹായിക്കുന്നതാണ്. അത്തരത്തിലുള്ള കുറച്ചു കാര്യങ്ങൾ നമുക്ക് ഒന്ന് പരിചയപ്പെടാം.
1. മുന്തിരി – മുന്തിരിയില്‍ ഉയര്‍ന്ന അളവില്‍ വൈറ്റമിന്‍ കെയും, വൈറ്റമിന്‍ സിയും അടങ്ങിയിട്ടുണ്ട്. 30 മുന്തിരിങ്ങയില്‍ 100 കലോറി മാത്രമാണുള്ളത്‌. ബേക്കറി പലഹാരങ്ങള്‍ കഴിക്കുന്നതിനു പകരം പതിവായി മുന്തിരിങ്ങ കഴിക്കാം.

2. ഇഡലി – വണ്ണം കുറയ്ക്കാന്‍ മികച്ചൊരു ഭക്ഷണമാണ് സൂചി റവ കൊണ്ടുണ്ടാക്കിയ ഇഡ്‌ലി. നാരുകള്‍ കൂടുതലും അടങ്ങിയിരിക്കുകയും കൊഴുപ്പില്ലാത്തതുമായ ഭക്ഷണമാണിത്. കൂടുതല്‍ നേരം വിശപ്പു തോന്നാതിരിക്കാന്‍ റവ ഇഡ്ലി സഹായിക്കും.

3.ധാന്യങ്ങളും, പയറ് വർഗങ്ങളും – മുളപ്പിച്ച ധാന്യങ്ങളും പയറുവര്‍ഗങ്ങളും പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. മുളപ്പിച്ച ധാന്യങ്ങളില്‍ ധാരാളം മഗ്നീഷ്യവും പ്രോട്ടീനുകളും നാരുകളും വൈറ്റമിന്‍ ബിയും അടങ്ങിയിട്ടുണ്ട്. റാഗിയും ചോളവും പയറുവര്‍ഗങ്ങളുമെല്ലാം മുളപ്പിക്കുമ്ബോള്‍ അവയുടെ പോഷകഗുണം ഇരട്ടിയാകുന്നു.
ഇതൊന്ന് പരീക്ഷിച്ച് നോക്കുക.

Leave A Reply