മുടികൊഴിച്ചിലിനായി ചില ഭക്ഷണക്രമീകരണങ്ങൾ പരിചയപ്പെടാം

മുടികൊഴിച്ചിലിനായി ചില ഭക്ഷണക്രമീകരണങ്ങൾ പരിചയപ്പെടാം

അഴകും, ആകർഷകവുമായ മുടി എല്ലാവരുടെയും സ്വപ്നമാണ്. ഇന്ന് സൗന്ദര്യ സങ്കല്പത്തിൽ ഒരു പ്രധാന ഘടകവും മുടിയാണ്. എന്നാൽ തലയിൽ മുടി ഇല്ലാത്ത അവസ്ഥ നമുക്ക് ആർക്കും ചിന്തിക്കാൻ കഴിയില്ല. അമിതമായ മുടി കൊഴിച്ചിൽ പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഇത് ഏറെയും, ചെറുപ്പക്കാരെയാണ് അലട്ടുന്നത്. മുടികൊഴിച്ചിൽ ചില വിറ്റാമിനുകളുടെ കുറവുകൾ മൂലം സംഭവിക്കുന്നതാണ്. അതിനുള്ള ചില ഭക്ഷണ ക്രമീകരണങ്ങൾ നമുക്ക് പരിചയപ്പെടാം

മുട്ട :- മുട്ടയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. തലമുടിയുടെ ആരോഗ്യത്തിന് പ്രധാനമായി വേണ്ടത് പ്രോട്ടീനാണ്. തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമായ ബയോട്ടിന്‍ എന്ന ഘടകം ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണം കൂടിയാണ് മുട്ട.

ഇലക്കറികൾ :- പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇലക്കറികള്‍ തലമുടി കൊഴിച്ചില്‍ തടയാനും തലമുടി വളരാനും സഹായിക്കും. ഇവ ശരീരത്തിന്‍റെ ആരോഗ്യത്തിനും വളരെ നല്ലതാണ്.
മത്സ്യം :- തലമുടിയുടെ ആരോഗ്യത്തിനും, വളര്‍ച്ചയ്ക്കും മത്സ്യം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പ്രത്യേകിച്ച്‌ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ മത്സ്യം തെരഞ്ഞെടുത്ത് കഴിക്കാന്‍ ശ്രദ്ധിക്കണം.

ചെറുപയർ:- ചെറുപയറാണ് അടുത്തതായി ഈ പട്ടികയിലെ മറ്റൊരു പ്രധാനി. ചെറുപയറില്‍ അയണിന്റെ അളവ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് കൂടാതെ പ്രോട്ടീന്‍, വിറ്റാമിന്‍ ബി, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളിക് ആസിഡ്, തുടങ്ങിയ അവശ്യ പോഷകങ്ങളും ചെറുപയറില്‍ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം മുടി സമൃദ്ധമായി വളരാൻ സാധിക്കുന്നതാണ്.

Leave A Reply