ടോക്കിയോ ഒളിമ്പിക്സ്: ഇന്ത്യ ഇത്തവണ മെഡൽ നേട്ടം ഇരട്ട അക്കത്തിലേക്ക് കടത്തുമെന്ന് പുല്ലേല ഗോപിചന്ദ്

ടോക്കിയോ ഒളിമ്പിക്സ്: ഇന്ത്യ ഇത്തവണ മെഡൽ നേട്ടം ഇരട്ട അക്കത്തിലേക്ക് കടത്തുമെന്ന് പുല്ലേല ഗോപിചന്ദ്

ഒളിമ്പിക്സ്  ഗെയിംസ് മെഡൽ വേട്ടയിൽ ഇന്ത്യ തങ്ങളുടെ എക്കാലത്തെയും മികച്ച നേട്ടം ഇത്തവണ നേടുമെന്ന് ഇന്ത്യയുടെ ദേശീയ ബാഡ്മിന്റൺ കോച്ച് പുല്ലേല ഗോപിചന്ദ് പറഞ്ഞു. അഭൂതപൂർവമായ ഇരട്ട അക്കത്തിലേക്ക് ഇന്ത്യക്ക് മെഡൽ നേടാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ടോക്കിയോ ഗെയിംസിലേക്ക് 120-ലധികം അത്‌ലറ്റുകളുടെ ഏറ്റവും വലിയ സംഘത്തെ ഇന്ത്യ അയച്ചു. ബാഡ്മിന്റൺ താരങ്ങൾ ഉൾപ്പെടെ നിരവധി ഇന്ത്യൻ അത്‌ലറ്റുകൾ ഗെയിംസിനായി എത്തിയിട്ടുണ്ട്. വലിയ പ്രതീക്ഷയിൽ ആണ് ഇത്തവണ ഇന്ത്യ. ജപ്പാനീസ് തലസ്ഥാനത്ത് ജൂലൈ 23 മുതൽ ആണ് മത്സരങ്ങൾ ആരംഭിക്കുന്നത്. ബാഡ്മിന്റണിൽ ഇന്ത്യ ഇത്തവണ മികച്ച പ്രകടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply