നടന്‍ കെ ടി എസ് പടന്നയില്‍ അന്തരിച്ചു

നടന്‍ കെ ടി എസ് പടന്നയില്‍ അന്തരിച്ചു

കൊച്ചി : സിനിമാ നടന്‍ കെ ടി എസ് പടന്നയില്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. പടന്നയില്‍ സിനിമാ ലോകത്തെത്തുന്നത് നാടക ലോകത്ത് നിന്നാണ്.  രണ്ട് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ സജീവമായിരുന്ന അദ്ദേഹം  ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, ചേട്ടന്‍ ബാവ അനിയന്‍ ബാവ, അമര്‍ അക്ബര്‍ അന്തോണി, കുഞ്ഞിരാമായണം തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചു.

തൃപ്പൂണിത്തുറയില്‍ വെച്ചായിരുന്നു അന്ത്യം.തൃപ്പൂണിത്തുറയില്‍ അദ്ദേഹം സിനിമാ നടനായിട്ടും ചെറിയ കട നടത്തിയിരുന്നു. കണ്ണംകുളങ്ങരയിൽ ആയിരുന്നു കട.

Leave A Reply