ചർമ്മ സംരക്ഷണത്തിനായി ഒരു എളുപ്പവഴി

ചർമ്മ സംരക്ഷണത്തിനായി ഒരു എളുപ്പവഴി

നമ്മുടെയെല്ലാം സൗന്ദര്യ സംരക്ഷണത്തിൽ പ്രഥമ പരിഗണന നൽകുന്നത് ചർമ്മത്തിനാണ്. എന്നാല്‍ തിരക്കു പിടിച്ച ജീവിതത്തില്‍ ചര്‍മസംരക്ഷണത്തിനായി സമയം കണ്ടെത്താന്‍ ആർക്കും തന്നെ സാധിക്കുന്നില്ല. ഇങ്ങനെയുള്ളവര്‍ക്കായി വീട്ടില്‍ പരീക്ഷിക്കാവുന്ന, സമയ നഷ്ടമില്ലാത്ത ഒരു എളുപ്പവഴി പരിചയപ്പെടാം. ഇതിനായി വേണ്ടത് : – ഒരു ടീസ്പൂണ്‍ ചന്ദനപ്പൊടി, ഒരു ടീസ്പൂണ്‍ കടല പൊടി, മഞ്ഞള്‍പ്പൊടി എന്നിവയാണ്.

ഇത് റോസ് വാട്ടറുമായി ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മുതൽ -20വരെ കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ഈ ഫേസ് പാക്ക് പതിവായി ഉപയോ​ഗിക്കുന്നത് ചര്‍മ്മത്തിന്റെ , തിളക്കം, മികച്ച നിറം എന്നിവ വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്നു. ഇങ്ങനെ നിങ്ങളുടെ ചർമ്മം സംരക്ഷിക്കാവുന്നതാണ്.

Leave A Reply