നാരങ്ങ ശരീരത്തിന് അത്യുത്തമം

നാരങ്ങ ശരീരത്തിന് അത്യുത്തമം

നാരങ്ങാ ഒരു ചെറിയ സംഭവമല്ല കേട്ടോ, ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ ഇളം ചൂട് വെള്ളത്തിൽ അൽപ്പം നാരങ്ങാ നീര് ചേർത്ത് കഴിച്ചാൽ ഗുണകരമെന്നാണ് പഠനങ്ങൾ പറയുന്നത്. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയ നാരങ്ങ കൊഴുപ്പ് കുറയ്ക്കാന്‍ മാത്രമല്ല ദഹനപ്രശ്നങ്ങള്‍ അകറ്റാനും ഫലപ്രദമാണമാെന്നും വിദ​ഗ്ധര്‍ പറയുന്നു. നാരങ്ങയിലെ വിറ്റാമിന്‍ സി ചര്‍മ്മത്തിലെ ചുളിവുകള്‍, വരണ്ട ചര്‍മ്മം, എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു.

നാരങ്ങാ വെള്ളത്തിലുള്ള പെക്റ്റിന്‍, ഫൈബര്‍ എന്നിവ വയര്‍ നിറഞ്ഞതായി തോന്നിപ്പിക്കുകയും തുടര്‍ന്ന് പൊണ്ണത്തടിയും കുടവയറും കുറയ്ക്കുന്നു. മാത്രമല്ല ബാക്ടീരിയകളെയും വൈറല്‍ ഇന്‍ഫെക്ഷനെയും അകറ്റാനും ചൂടുള്ള ചെറുനാരങ്ങ വെള്ളം വളരെ മികച്ചതാണ്.

Leave A Reply
error: Content is protected !!