വെള്ളപ്പൊക്കം; ചൈനയിൽ 13 നിർമാണത്തൊഴിലാളികൾ മരിച്ചു

വെള്ളപ്പൊക്കം; ചൈനയിൽ 13 നിർമാണത്തൊഴിലാളികൾ മരിച്ചു

ചൈനയില്‍ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 13 നിർമാണത്തൊഴിലാളികൾ മരിച്ചു. 1000 വര്‍ഷത്തിനിടെ ചൈനയില്‍ പെയ്ത കനത്ത മഴയാണിതെന്ന് കണക്കാക്കുന്നു.ദേശീയപാതയിൽ തുരങ്ക നിർമ്മാണത്തിലേർപ്പെട്ടവരാണ്​ മരിച്ചത്​.

അതേസമയം ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലുണ്ടായ പ്രളയത്തില്‍ ഇതുവരെ 25 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ജീവനും സ്വത്തിനും വ്യാപക നാശമുണ്ടായതായി പ്രസിഡന്റ് ഷി ജിന്‍ പിങ് പറഞ്ഞു. നിരവധി നഗരങ്ങളും വെള്ളത്തിനടിയിലായി. ഡാമുകളും നദികളും നിറഞ്ഞ് കവിഞ്ഞു. പ്രവിശ്യയിലേക്കുള്ള വ്യോമ, ട്രെയിന്‍ ഗതാഗതം നിര്‍ത്തി. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ പ്രവിശ്യാ തലസ്ഥാനമായ ഷെങ്ഷൗ നഗരത്തില്‍ റെക്കോര്‍ഡ് മഴയാണ് പെയ്തത്.

Leave A Reply