“എന്റെ വസ്ത്രം അടിസ്ഥാനപ്പെടുത്തിയാവരുത് എന്നെ ഇഷ്ടപ്പെടുന്നതും, ഇഷ്ടപ്പെടാതിരിക്കുന്നതും” : ദിയ കൃഷ്ണ

“എന്റെ വസ്ത്രം അടിസ്ഥാനപ്പെടുത്തിയാവരുത് എന്നെ ഇഷ്ടപ്പെടുന്നതും, ഇഷ്ടപ്പെടാതിരിക്കുന്നതും” : ദിയ കൃഷ്ണ

നടന്‍ കൃഷ്ണകുമാറിന്റെ നാല് മക്കളും സോഷ്യൽ മീഡിയയിൽ സജീവമാണ്. തങ്ങളുടെ ചിത്രങ്ങളും, വിഡിയോകളും എല്ലാം ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത് പതിവാണ്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയ കൃഷ്ണ ഇപ്പോൾ തൻറെ ചിത്രത്തിന് ലഭിച്ച കമന്റിന് നൽകിയ മറുപടി ആണ് ശ്രദ്ധേയമാകുന്നത്. സ്വിം സ്യൂട്ട് ധരിച്ച് നീന്തുന്ന ഒരു ചിത്രം ആണ് താരം പങ്കുവച്ചത്. മാലിദ്വീപിൽ കഴിഞ്ഞ വര്ഷം ആദ്യം നടത്തിയ ഒരു യാത്രയിൽ നിന്നുമുള്ള ഒരു വീഡിയോ ആണ് താരം പങ്കുവച്ചത്.

സ്വിം സ്യൂട്ട് ധരിക്കാനും ഇഷ്ടപ്പെടുന്നു എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചത്. ഈ ചിത്രത്തിന് ലഭിച്ച ഒരു കമന്റിന് ദിയ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘ഓസിയെ (ദിയയുടെ ഓമനപ്പേര്) ഭയങ്കര ഇഷ്ടമാ. പക്ഷെ ഏതു വലിയ കൊമ്പത്തെ ആയാലും ഇങ്ങനെ ഒക്കെ ചെയ്യുമ്പോള്‍ പറയാതിരിക്കാന്‍ ഇന്നത്തെ ലോകം സമ്മതിക്കില്ല. ഇത്ര ആള്‍ക്കാര്‍ ഉണ്ടായിട്ടും… ഓസി, ദയവായി ലോകത്തെ മനസ്സിലാക്കാന്‍ ശ്രമിക്കൂ’ എന്നായിരുന്നു കമന്റ്. ഇതിന് മറുപടിയായി എന്റെ വസ്ത്രം അടിസ്ഥാനപ്പെടുത്തിയാവരുത് എന്നെ ഇഷ്ടപ്പെടുന്നതും, ഇഷ്ടപ്പെടാതിരിക്കുന്നതും. ഓരോ പുരുഷനും സ്ത്രീയ്ക്കും അവര്‍ക്ക് ഇഷ്ടമുള്ളത് ധരിക്കാന്‍ അവകാശമുണ്ട് വിലയിരുത്തപ്പെടുന്ന ഇത്തരം ചിന്താഗതിയാണ് മാറേണ്ടത് എന്നായിരുന്നു മറുപടി.

Leave A Reply
error: Content is protected !!