പെ​ഗാ​സ​സ്; ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി​യു​ടെ മ​ക​ളു​ടെ​യും മു​ൻ ഭാ​ര്യ​യു​ടേ​യും ഫോ​ണും ചോ​ർ​ത്തി

പെ​ഗാ​സ​സ്; ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി​യു​ടെ മ​ക​ളു​ടെ​യും മു​ൻ ഭാ​ര്യ​യു​ടേ​യും ഫോ​ണും ചോ​ർ​ത്തി

പെഗാസസ് ചാര സോഫ്റ്റ്‌വേർ ഉപയോഗിച്ച് ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി​യു​ടെ മ​ക​ളു​ടെ​യും മു​ൻ ഭാ​ര്യ​യു​ടേ​യും ഫോ​ണും ചോ​ർ​ത്തിയതായി റിപ്പോർട്ട്.ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ന്‍ റാ​ഷി​ദ് മ​ഖ്തൂ​മി​ന്‍റെ മ​ക​ൾ ല​തി​ഫ, അ​മ്മ ഹ​യ ബി​ൻ​ത് അ​ൽ ഹു​സൈ​ൻ എ​ന്നി​വ​രു​ടെ ഫോ​ൺ ആ​ണ് ചോ​ർ​ത്തി​യ​ത്.

അതേസമയം പെഗാസസ് ഫോണ്‍ ചോർത്തലിൽ നിരവധി ലോകനേതാക്കളുടെ നമ്പറുംഉൾപ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. പത്തു പ്രധാനമന്ത്രിമാരുടെയും മൂന്നു പ്രസിഡന്‍റുമാരുടെയും നമ്പറുകള്‍ നിരീക്ഷിച്ചെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്.14 ലോക നേതാക്കളുടെ ഫോൺ നമ്പരാണ് വിവരങ്ങള്‍ ചോര്‍ത്താനെന്ന് കരുതുന്ന പെഗാസസിന്റെ പട്ടികയിൽ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമാഫോസ, എന്നിവരും ഉള്‍പ്പെടുന്നു.

Leave A Reply