ഇന്ത്യക്കെതിരായ ത്രിദിന പരിശീലന മത്സരത്തിൽ കൗണ്ടി സെലക്ട് ഇലവൻ 220ന് ഓൾഔട്ട്

ഇന്ത്യക്കെതിരായ ത്രിദിന പരിശീലന മത്സരത്തിൽ കൗണ്ടി സെലക്ട് ഇലവൻ 220ന് ഓൾഔട്ട്

ലണ്ടൻ: ഇന്ത്യക്കെതിരായ ത്രിദിന പരിശീലന മത്സരത്തിൽ കൗണ്ടി സെലക്ട് ഇലവൻ 220ന് ഓൾഔട്ടായി. രണ്ടാം ദിവസമായ ഇന്നലെ സെഞ്ചുറി നേടിയ ഹസീബ് ഹമീദിന്റെ ഒറ്റയാൾ പോരാട്ടത്തിൽ ആണ് അവർ 200 കടന്നത്. 112 റൺസ് നേടിയ ഓപ്പണർ ഹസീബ് മികച്ച പ്രകടനം ആണ് നടത്തിയത്. ടീമിലെ മറ്റാർക്കും മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല.ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിലും ഹമീദ് ഇടം നേടിയിട്ടുണ്ട്

ആദ്യം ബാറ്റ് ചെയ്ത ഇൻഡയുടെ ഒന്നാം ഇന്നിങ്ങ്‌സ് 311 റൺസിൽ അവസാനിച്ചു. രാഹുലിൻറെയും, ജഡേജയുടെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ 300 കടന്നത്. രാഹുൽ സെഞ്ചൂറി നേടിയിരുന്നു. ബൗളിങ്ങിൽ ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് നേടിയപ്പോൾ ഷർദ്ദുൽ ഠാക്കൂർ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് നേടി.

Leave A Reply