ആഗോള വിപണിയില്‍ എണ്ണവില കുറയുന്നു

ആഗോള വിപണിയില്‍ എണ്ണവില കുറയുന്നു

ആഗോള വിപണിയില്‍ എണ്ണവില കുറയുന്നു. ബാരലിന് 76 വരെ ഉയര്‍ന്ന എണ്ണവില 70 ഡോളറിനും താഴെയായി. ഇറക്കുമതി രാജ്യങ്ങള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഈ നിരക്കിളവ്. എന്നാല്‍ ഇന്ത്യയില്‍ എണ്ണവില ഇനിയും കുറയാത്ത സാഹചര്യമാണുള്ളത്.

ആഴ്ചകള്‍ നീണ്ട അനിശ്ചിതാവസ്ഥക്ക് പരിഹാരമായി കഴിഞ്ഞ ദിവസമാണ് പെട്രോളിയം ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള കൂട്ടായ തീരുമാനം ഒപെക് കൈക്കൊണ്ടത്. ആഗോള ക്രൂഡോയിന്റെ 29 ശതമാനവും ഉല്‍പാദിപ്പിക്കുന്ന 13 രാജ്യങ്ങളുടെ സംഘടനയാണ് ഒപെക്. ആഗസ്റ്റ് മുതല്‍ പ്രതിദിന പെട്രോളിയം ഉല്‍പാദനം 4,00,000 ബാരലായി ഉയര്‍ത്താനാണ് ഒപെക് തീരുമാനം.

Leave A Reply
error: Content is protected !!