ആരോഗ്യത്തിന് ഉത്തമം, അത്തിപ്പഴം

ആരോഗ്യത്തിന് ഉത്തമം, അത്തിപ്പഴം

അത്തിപ്പഴം നിസാരക്കാരനല്ല കേട്ടോ, നമ്മുടെ ആരോഗ്യത്തിന് മഗ്നീഷ്യം, മാംഗനീസ്, കാല്‍സ്യം, പൊട്ടാസ്യം എന്നീ ധാതുക്കളും ജീവകം എ, കെ, ഫോളേറ്റ്, കോളിന്‍ എന്നിവയും, ധാരാളം നാരുകളുമുള്ള അത്തിപഴുത്തതും, ഉണങ്ങിയതും ആരോഗ്യത്തിന് നല്ലതാണ്. ഇതിന് പുറമേ അത്തിയുടെ തൊലി, ഇല, പഴം എന്നിവയെല്ലാം ഔഷധ സമ്പുഷ്ടമാണ്. ധാരാളം കാല്‍സ്യമടങ്ങിയ അത്തിപ്പഴം എല്ലുകള്‍ക്ക് ശക്തി നല്‍കുകയും ഓസ്റ്റിയോ പൊറോസിസ് വരാനുള്ള സാദ്ധ്യത കുറയ്ക്കുകയും ചെയ്യുന്നു.

കൂടാതെ ഇതിലെ ആന്റി ഓക്സിഡന്റുകള്‍ നിരവധി രോഗങ്ങളെ തടയുന്നു. അത്തിയുടെ ഇല പ്രമേഹം കുറയ്ക്കുവാനും സഹായകമാണ്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും ദഹന വ്യവസ്ഥയെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. തീർന്നില്ല – തൊണ്ടവേദന അകറ്റാനും, ചര്‍മത്തെയും, തലമുടിയെയും ആരോഗ്യമുള്ളതാക്കാനും അത്തിപ്പഴം കഴിഞ്ഞേ മറ്റെന്തുമുള്ളു.

Leave A Reply