കോവിഡ് മൂന്നാം തരംഗം; കുട്ടികളെ കൂടുതലായി ബാധിക്കുകയെന്ന വാദം തള്ളി ആരോഗ്യമന്ത്രാലയം

കോവിഡ് മൂന്നാം തരംഗം; കുട്ടികളെ കൂടുതലായി ബാധിക്കുകയെന്ന വാദം തള്ളി ആരോഗ്യമന്ത്രാലയം

കോവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുകയെന്ന വാദം തള്ളി ആരോഗ്യമന്ത്രാലയം .ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് നടത്തിയ സെറോ സർവേയിലെ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണിത്. രണ്ടു തരംഗത്തിലും കുട്ടികളെ വൈറസ് കാര്യമായി ബാധിച്ചിട്ടില്ലെന്ന സൂചനയാണ് സെറോ സർവേയിലുള്ളത്.

സർവേയുടെ ഭാഗമായ കുട്ടികളിൽ പകുതിയിലധികം പേരിലും വൈറസിനെതിരെ ആന്റിബോഡി സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇവരാരും വാക്സീനെടുത്തതുമില്ല. വൈറസ് പിടിപെടുന്നുണ്ടെങ്കിലും കുട്ടികളിൽ രോഗം ഗുരുതരമാകില്ലെന്നാണ് ഇതിൽ നിന്നു വ്യക്തമാകുന്നത്. ഈ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് സ്കൂളുകൾ തുറക്കുന്നതിൽ തെറ്റില്ലെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ് അഭിപ്രായപ്പെട്ടത്.

Leave A Reply