എസ്.എസ്.എൽ.സി – ഗ്രേസ് മാർക്ക് ഒഴിവാക്കിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

എസ്.എസ്.എൽ.സി – ഗ്രേസ് മാർക്ക് ഒഴിവാക്കിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ എന്‍.സി.സി, എന്‍.എസ്.എസ്. പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥിസംഘടനകളടക്കം നല്‍കിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലായെന്ന സര്‍ക്കാര്‍ ഉത്തരവ് റദ്ധാക്കണമെന്നും, ഹര്‍ജി തീര്‍പ്പാകും വരെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യങ്ങള്‍.

കൊറോണ കാരണം പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിനാല്‍ ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയെന്നാണ് ഇക്കാര്യത്തിൽ സര്‍ക്കാര്‍ നിലപാട്ഇത് സംബന്ധിച്ച്‌ സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ രേഖാമൂലം വിശദീകരണം നല്‍കും. കോടതി വിധി അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഹർജിക്കാർ.

Leave A Reply
error: Content is protected !!