എ ആര്‍ റഹ്മാനെ തനിക്ക് അറിയില്ലെന്ന് തെലുങ്ക് താരവും രാഷ്ട്രീയ നേതാവുമായ നന്ദമുറി ബാലകൃഷ്‍ണ

എ ആര്‍ റഹ്മാനെ തനിക്ക് അറിയില്ലെന്ന് തെലുങ്ക് താരവും രാഷ്ട്രീയ നേതാവുമായ നന്ദമുറി ബാലകൃഷ്‍ണ

തെലുങ്കിലെ മുതിർന്ന നായക നടനും രാഷ്ട്രീയ നേതാവുമായ നന്ദമുറി ബാലകൃഷ്‍ണ തൻറെ അഭിപ്രായങ്ങളിലൂടെ പാലപ്പഴും വാർത്തകളിൽ ഇടം നേടാറുണ്ട്. ഇപ്പോൾ തരാം അതുപോലെ ഒരു പ്രസ്താവന നടത്തിയിരിക്കുകയാണ്. എ ആര്‍ റഹ്മാനെ തനിക്ക് അറിയില്ലെന്നും ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്നയൊക്കെ ഒരു പുരസ്‍കാരമാണോയെന്നുമാണ് അദ്ദേഹം ചോദിച്ചിരിക്കുന്നത്. തെലുങ്ക് സിനിമയ്ക്ക് എന്‍റെ കുടുംബം നല്‍കിയിട്ടുള്ള സംഭാവനകള്‍ക്കു മേലെയല്ല ഒരു അവാര്‍ഡുമെന്നും അദ്ദേഹം പറഞ്ഞു.

എന്‍ടിആറിന്‍റെ കാല്‍വിരല്‍ നഖത്തിന് സമാനമാണ് ഭാരതരത്ന അതിനാല്‍ ഈ പുരസ്‍കാരങ്ങളാണ് ലജ്ജിക്കേണ്ടത്, അല്ലാതെ തൻറെ കുടുംബമോ അച്ഛനോ അല്ലയെന്നും ബാലകൃഷ്‍ണ അഭിമുഖത്തിൽ പറഞ്ഞു.

Leave A Reply