കോവിഡ് വ്യാപനം കുറയുന്നു;സ്കൂളുകൾ സാധാരണ രീതിയിൽ ആരംഭിക്കാനുള്ള നടപടികളുമായി വിവിധ സംസ്ഥാനങ്ങൾ

കോവിഡ് വ്യാപനം കുറയുന്നു;സ്കൂളുകൾ സാധാരണ രീതിയിൽ ആരംഭിക്കാനുള്ള നടപടികളുമായി വിവിധ സംസ്ഥാനങ്ങൾ

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തിൽ സ്കൂളുകൾ സാധാരണ രീതിയിൽ ആരംഭിക്കാനുള്ള നടപടികളുമായി വിവിധ സംസ്ഥാനങ്ങൾ.രാജ്യത്ത് ഇനി സ്കൂളുകൾ തുറക്കുന്നതിൽ തെറ്റില്ലെന്നും ആദ്യം പ്രൈമറി ക്ലാസുകൾ ആരംഭിക്കുന്നതാകും ഉചിതമെന്നും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച് (ഐസിഎംആർ) കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

വൈറസ് പറ്റിപ്പിടിക്കുന്ന എയ്സ് റിസപ്റ്ററുകള്‍ കുട്ടികളില്‍ കുറവായതിനാല്‍ മുതിര്‍ന്നവരെക്കാള്‍ മികച്ച രീതിയില്‍ കോവിഡ് ബാധയെ പ്രതിരോധിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്ന് ഐ.സി.എം.ആര്‍ തലവന്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. എന്നിരുന്നാലും, സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പായി അധ്യാപകര്‍ക്കും മറ്റ് ജോലിക്കാർക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ തീരുമാനിച്ച സംസ്ഥാനങ്ങൾ പോലും പ്രൈമറി സ്കൂളുകൾ ആരംഭിക്കുന്ന വിഷയം ചർച്ച ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയം. ചെറിയ കുട്ടികളെ സ്കൂളിൽ അയയ്ക്കാൻ മാതാപിതാക്കൾ തൽക്കാലം തയറാകില്ലെന്നാണു നിരീക്ഷണം. ഓൺലൈൻ പഠനരീതിയിലെ പോരായ്മകൾ ഉൾപ്പെടെയുള്ള വിഷയങ്ങളാണു സ്ഥാപനങ്ങൾ തുറക്കുന്നതിനു തടസ്സമായി പല സംസ്ഥാനങ്ങളും ചൂണ്ടിക്കാട്ടുന്നത്.

Leave A Reply